Saturday, July 3, 2010

Song 4: 'ഒറ്റക്കമ്പി നാദം മാത്രം'




ആലാപനം :KJ യേശുദാസ്
സംഗീതം : രവീന്ദ്രന്‍
ഗാന രചന : ബിച്ചു തിരുമല
ചിത്രം :തേനും വയമ്പും (1981)
സംവിധാനം : അശോക്‌ കുമാര്‍
-------------------------------------------


ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍
ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍
ഏക ഭാവം ....ഏതോ താളം
മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍ ...ഈ സ്വരജതിയില്‍
ഈ വരിശകളില്‍
ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍

നിന്‍ വിരല്‍ തുമ്പിലെ വിനോദമായ് വിളഞീടാന്‍
നിന്‍റെ ഇഷ്ട ഗാനമെന്ന പേരിലൊന്നറിഞീടാന്‍
നിന്‍ വിരല്‍ തുമ്പിലെ വിനോദമായ് വിളഞീടാന്‍
നിന്‍റെ ഇഷ്ട ഗാനമെന്ന പേരിലൊന്നറിഞീടാന്‍
എന്നും ഉള്ളിലെ ......ദാഹമെങ്കിലും
ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍

നിന്നിളം മാറിലെ വികാരമായി അലിഞീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായി ഉണര്‍ന്നീടാന്‍
എന്‍റെ നെഞ്ചിലെ ....മോഹമെങ്കിലും
ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍
ഏക ഭാവം ....ഏതോ താളം
മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍ ...ഈ സ്വരജതിയില്‍
ഈ വരിശകളില്‍
ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍