Saturday, July 3, 2010

Song 4: 'ഒറ്റക്കമ്പി നാദം മാത്രം'




ആലാപനം :KJ യേശുദാസ്
സംഗീതം : രവീന്ദ്രന്‍
ഗാന രചന : ബിച്ചു തിരുമല
ചിത്രം :തേനും വയമ്പും (1981)
സംവിധാനം : അശോക്‌ കുമാര്‍
-------------------------------------------


ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍
ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍
ഏക ഭാവം ....ഏതോ താളം
മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍ ...ഈ സ്വരജതിയില്‍
ഈ വരിശകളില്‍
ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍

നിന്‍ വിരല്‍ തുമ്പിലെ വിനോദമായ് വിളഞീടാന്‍
നിന്‍റെ ഇഷ്ട ഗാനമെന്ന പേരിലൊന്നറിഞീടാന്‍
നിന്‍ വിരല്‍ തുമ്പിലെ വിനോദമായ് വിളഞീടാന്‍
നിന്‍റെ ഇഷ്ട ഗാനമെന്ന പേരിലൊന്നറിഞീടാന്‍
എന്നും ഉള്ളിലെ ......ദാഹമെങ്കിലും
ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍

നിന്നിളം മാറിലെ വികാരമായി അലിഞീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായി ഉണര്‍ന്നീടാന്‍
എന്‍റെ നെഞ്ചിലെ ....മോഹമെങ്കിലും
ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍
ഏക ഭാവം ....ഏതോ താളം
മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍ ...ഈ സ്വരജതിയില്‍
ഈ വരിശകളില്‍
ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍


17 comments:

  1. മലയാളികളുടെ മനസ്സില്‍ എന്നും ഒരു നഷ്ടബോധമായി നില്‍ക്കുന്ന രവീന്ദ്രന്‍ മാഷിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു..

    ReplyDelete
  2. ഒരു അഭിപ്രായം പറയട്ടെ. ആശാന്‍ നന്നായി പാടും എന്നെനിക്കൊരു ന്യൂസ് കിട്ടി. ആശാന്‍ പാടിയ ഒരു പാട്ട് കേള്‍ക്കണമെന്നാഗ്രഹമുണ്ട്. ഇതെന്താ ആശാനേ നമ്മുടെ പാട്ട് ക്ലാസ്സില്‍ ആരും വരാത്തത്‌? നമുക്കിവിടെയൊരു പാട്ട് മല്‍സരം വെച്ചാലോ? എന്ത്‌ പറയുന്നു?

    ReplyDelete
  3. മനോഹരമായ പാട്ടാണ്‌!!

    "നിന്‍ വിരല്‍ തുമ്പിലെ വിനോദമായ് വിളഞീടാന്‍
    നിന്‍റെ ഇഷ്ട ഗാനമെന്ന പേരിലൊന്നറിഞീടാന്‍
    നിന്‍ വിരല്‍ തുമ്പിലെ വിനോദമായ് വിളഞീടാന്‍
    നിന്‍റെ ഇഷ്ട ഗാനമെന്ന പേരിലൊന്നറിഞീടാന്‍
    എന്നും ഉള്ളിലെ ......ദാഹമെങ്കിലും
    ഒറ്റകമ്പി നാദം മാത്രം മൂളും
    വീണാഗാനം ഞാന്‍"

    ReplyDelete
  4. വായാടി,
    പാടുമെന്നു തന്നെയാണ് ആശാനും വിചാരിച്ചിരുന്നത്.. :) :)
    ഒരു സദസ്സില്‍ പാടിയപ്പോള്‍ ആശാന് എല്ലാം പിടികിട്ടി.. അതിന്റെ ക്ഷീണം ഇനിയും മാഞ്ഞിട്ടില്ല.. :) :)

    ഈ ക്ലാസ്സില്‍ എന്തേ ആരും വരാത്തൂ.. എന്തെങ്കിലും സൂത്ര വിദ്യ പ്രയോഗിക്കണം എന്ന് തോന്നുന്നു.. :)
    അതെ.. വളരെ വളരെ മനോഹരമായ ഗാനം..

    ReplyDelete
  5. ..
    വെള്ളത്തിലാശാന്‍, എന്റെ കയ്യില്‍ കുറച്ചേറെ പാട്ടുകള്‍ ഉണ്ട്, വേണമെങ്കില്‍ തരാം കേട്ടൊ.

    കമുകറ പാടിയ ലളിതഗാനം കേട്ടിട്ടുണ്ടൊ? ;)
    പിന്നെ വേണുഗോപാല്‍, യേശുദാസിന്റെ തന്നെ ചില പഴയ ഗാനങ്ങള്‍. ഞാനൊന്ന് തപ്പി നോക്കട്ടെ, അവയുടെ വരികള്‍ കയ്യിലുണ്ടായിരുന്നു.

    പിന്നെ മലയാള സിനിമാ ഗാനങ്ങള്‍ കയ്യിലേ ഉള്ളു. നെറ്റില്‍ അപ് ലോഡ് ചെയ്തിട്ടില്ല

    ലളിതഗാനം കുറച്ച് സാമ്പിള്‍ തരാം ;)
    ..

    ReplyDelete
  6. ..
    ക്ഷീണം തട്ടിയതോണ്ട് നമ്മള്‍ രക്ഷപ്പെട്ടു എന്നാണൊ ആശാന്‍ പറഞ്ഞുവരുന്നെ ഹിഹിഹി..
    ..

    ReplyDelete
  7. ..
    ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍
    ശാകുന്തളം വായിച്ചിരുന്നൂ
    ശാലീനയായ തപോവന കന്യയായ്
    ശാരദെ നീ വന്നു നിന്നൂ മനസ്സില്‍‌ ..
    .
    അനസൂയ അറിഞ്ഞില്ല പ്രിയംവദ കണ്ടില്ല
    ആശ്രമ മൃഗം പോലുമറിഞ്ഞില്ലാ
    അക്ഷരങ്ങള്‍ നിരത്തിയ താളില്‍ ഓരോന്നിലും
    അനുപമേ നീ നിറഞ്ഞുവോ
    .
    രാഗേന്ദു പുല്‍കിയ രാവില്‍ നിന്‍ മുന്നില്‍ ഞാന്‍
    രാജാ ദുഷ്യന്തനായ് മാറീ
    മാലിനി നദിയില്ലാ ചക്രവാകങ്ങളില്ലാ
    വല്‍ക്കലം ചാര്‍ത്തിയ മരങ്ങളില്ലാ...
    .
    ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍
    ശാകുന്തളം വായിച്ചിരുന്നൂ
    ശാലീനയായ തപോവന കന്യയായ്
    ശാരദെ നീ വന്നു നിന്നൂ മനസ്സില്‍‌ ..
    ..
    ഒരു സാമ്പിള്‍ കേള്‍ക്കൂ ആദ്യം..
    ..

    ReplyDelete
  8. ..
    ..
    പറയൂ നിന്‍ ഗാനത്തിന്‍ നുകരാത്ത തെനിന്റെ
    മധുരിമ എങ്ങനെ വന്നൂ..
    നിശയുടെ മടിയില്‍ നീ വന്നു പിറന്നോരാ
    നിമിഷത്തിന്‍ ധന്യതയാലോ ....
    .
    പരമ പ്രകാശത്തിന്‍ ഒരു ബിന്ദു ആരോ നിന്‍
    നെറുകയില്‍ ഇറ്റിക്കയാലോ
    കരളിലെ ദുഃഖങ്ങള്‍ വജ്രശലാകയായ്
    ഇരുള്‍ കീറി പായുകയാലോ
    .
    പറയൂ നിന്‍ ഗാനത്തിന്‍ കേള്‍ക്കാത്ത രാഗത്തിന്‍
    മധുരിമ എങ്ങനെ വന്നൂ..
    ഇരുളിന്റെ കൂടാരമാകെ കുലുങ്ങുമാ--
    റരിയ പൂന്ചിറകുകള്‍ വീശി
    വരുമോരുഷസ്സിന്റെ തേരുരുള്‍ പാട്ടിന്റെ
    ശ്രുതി ഒത്തു പാടുകയാലോ
    .
    കനിവാര്‍ന്ന നിന്‍ സ്വരം കണ്ണീരാല്‍ ഈറനാം
    കവിളുകള്‍ ഒപ്പുകയാലോ
    പറയൂ നിന്‍ ഗാനത്തില്‍ ആരും കൊതിക്കുമീ
    മധുരിമ എങ്ങനെ വന്നൂ ....
    ..
    ഒന്നുകൂടെ ആവാം തല്‍ക്കാലത്തേക്ക്..

    ReplyDelete
  9. ..
    ഒന്നുകൂടെ,
    ..
    ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
    ഒരു ദ്വാപര യുഗ സന്ധ്യയില്‍
    ആടിയദിവ്യനുരഗിലമാം
    രാസക്രീഡകഥയിലെ നായികേ
    വിരഹം താങ്ങാന്‍ ആവാതെ
    തുളസി കതിര്‍ നുള്ളാന്‍ കൈ നീ നീട്ടി നില്‍ക്കെ
    പിന്നില്‍ വന്നു നിന്‍ കണ്ണുകള്‍ പൊത്തി
    നീലോല്പല മാല ചാര്‍ത്തി
    അവന്‍ നീലോല്പലമാല ചാര്‍ത്തി
    ....
    ഇതാ ഇവിടെ, എം ജി രാധാകൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട്..
    ..

    അപ്പൊ പിന്നെ പാര്‍ക്കലാം.
    ..

    ReplyDelete
  10. ..
    ഒറ്റക്കമ്പി എടുത്തിട്ടുണ്ട്, കേട്ടിട്ടൊരുപാട് നാളായി, അതാ..
    ..

    ReplyDelete
  11. അന്തരിച്ച സംഗീത സം‌വീധായകന്‍ രാധാകൃഷ്‌ണന്‌ നമ്മുടെ എല്ലാവരുടേയും വക ആദരാജ്ഞലികള്‍ അര്‍‌പ്പിക്കട്ടെ.

    രവി അദ്ദേഹത്തിന്റെ മനോഹരമായ ലളിതഗാനമാണ്‌ .
    "ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
    ഒരു ദ്വാപര യുഗ സന്ധ്യയില്‍"

    ReplyDelete
  12. രവി,
    വളരെ നന്ദി മാഷെ.. ദയവായി ആ ഗാനങ്ങള്‍ ഒന്ന് അയച്ചു തരാമോ? ഞാന്‍ കേട്ടിട്ടില്ല.. നമുക്ക് അവ എല്ലാര്‍ക്കുമായി ഷെയര്‍ ചെയ്യാം..
    vellathilaashaan@gmail.com എന്ന വിലാസത്തില്‍ അയച്ചാല്‍ മതി.. ഇനിയും ഇവിടെ വന്നു ഈ ഗാനസദസ്സ് ഊര്‍ജ്ജ സ്വലമാക്കുക..

    വായാടി,
    ലളിത ഗാനങ്ങളുടെ ചക്രവര്‍ത്തിയായിരുന്നു ശ്രീ MG രാധാകൃഷ്ണന്‍.. മികച്ച സിനിമ ഗാനങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.. മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ ഒക്കെ എത്ര മനോഹരമായിരുന്നു..

    ReplyDelete
  13. "ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍ "
    കേട്ടു.. വളരെ വളരെ നല്ല ഒരു ഗാനം.. കമുകുറയുടെ ആലാപന ശൈലി എനിക്ക് ഒരുപാടു ഇഷ്ടമാണ്..
    'ഈശ്വര ചിന്ത' എന്നാ ഗാനം എത്ര മനോഹരമാണ്..

    ReplyDelete
  14. "വീണാഗാനം" ഏതു ഗാനം?..എവിടെ വീണു...എന്നിട്ട് വല്ലോം പറ്റിയോ?
    --------------------------------------
    വളരെ നല്ല ഒരു പാട്ട്..
    ഈ പാട്ടൊക്കെ ആദ്യം വരികളെഴുതി പിന്നീട് സംഗീതം കൊടുത്തവ ആയിരിക്കില്ലേ...വാക്കുകളില്ല വര്‍ണ്ണിക്കാന്‍..
    രവീന്ദ്രന്‍ മാഷിനു പ്രണാമം..എല്ലാവരും നമ്മേ വിട്ടു പൊവുകയാണ്. ഇപ്പൊ ദാ എം. ജി. രാധാക്രുഷ്ണന്‍ സാറും..
    ഈശ്വരന്‍ ഇവര്‍ക്കൊക്കെ അമരത്വം നല്‍കിയിരുന്നെങ്കില്‍ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്നു. ആശാനേ..ഒരുപാട് നന്ദി, എന്റെ ഇഷ്ടഗാനങ്ങളിലോന്നായ ഈ ഗാനം ഇവിടെ അവതരിപ്പിച്ചതിന്..

    ReplyDelete
  15. പരമു,
    ഹി ഹി .. വീണ്ടും നര്‍മം.. കൊള്ളാം.. :)
    അതെ അതെ.. ഈ രണ്ടുപേരും legends തന്നെയായിരുന്നു..
    താങ്കള്‍ ഇനിയും വരിക. അഭിപ്രായങ്ങള്‍ പറയുക..

    ReplyDelete
  16. ആശാനേ, ഈയിടെയായിട്ടൊരു അനക്കവുമില്ലല്ലോ? നമുക്കൊരു പാട്ട് മല്‍സരം വെച്ചാലോ? എന്തു പറയുന്നു? ആശാനേ ഇംഗ്ലീഷ് ക്ലാസ്സിലും കാണുന്നില്ലല്ലോ.

    ReplyDelete
  17. ആശാനേ...എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

    ReplyDelete