Wednesday, June 23, 2010

Song 3: 'ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ'





ആലാപനം :KJ യേശുദാസ്
സംഗീതം : MS ബാബുരാജ്‌
ഗാന രചന : P ഭാസ്കരന്‍
ചിത്രം :അന്വേഷിച്ചു കണ്ടെത്തിയില്ല (1967)
സംവിധാനം : P ഭാസ്കരന്‍
-----------------------------------

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാതള പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്‍റെ അരികില്‍ വന്നു
ഓമനേ നീയെന്‍റെ അരികില്‍ വന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

പൌര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ
പൌര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ
തങ്ക കിനാവിങ്കല്‍ ഏതോ സ്മരണ തന്‍
തങ്ക കിനാവിങ്കല്‍ ഏതോ സ്മരണ തന്‍
തംബുരു ശ്രുതി മീട്ടി നീ വന്നു
തംബുരു ശ്രുതി മീട്ടി നീ വന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

വാനത്തിന്‍ ഇരുളില്‍ വഴി തെറ്റി വന്നു ചേര്‍ന്ന
വാസന്ത ചന്ദ്രലേഖ എന്ന പോലെ
വാനത്തിന്‍ ഇരുളില്‍ വഴി തെറ്റി വന്നു ചേര്‍ന്ന
വാസന്ത ചന്ദ്രലേഖ എന്ന പോലെ
മൂടു പടമണിഞ്ഞ   മൂക സങ്കല്‍പം പോലെ
മൂടു പടമണിഞ്ഞ മൂക സങ്കല്‍പം പോലെ
മാടി വിളിക്കാതെ നീ വന്നു
മാടി വിളിക്കാതെ നീ വന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു



Monday, June 21, 2010

Song 2: 'പാതിരാമഴയേതോ'



ആലാപനം :KJ യേശുദാസ്
സംഗീതം : ഔസേപ്പച്ചന്‍
ഗാന രചന : കൈതപ്രം
ചിത്രം : ഉള്ളടക്കം (1991)
സംവിധാനം : കമല്‍
--------------------------------
പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോലം  ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയേതോ ഹംസഗീതം പാടി

കൂരിരുള്‍ച്ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്
എന്‍റെ ലോകം നീ മറന്നോ
എന്‍റെ ലോകം നീ മറന്നോ 
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ

പാതിരാമഴയേതോ ഹംസഗീതം പാടി

ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ
ഏകയായ് നീ പോയതെവിടെ 
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ

പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോളം ചന്ദ്രഹൃദയം തേങ്ങി

Thursday, June 17, 2010

Song 1: 'മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി'




ആലാപനം :KJ യേശുദാസ്
സംഗീതം : ജോണ്‍സണ്‍
ഗാന രചന : ONV കുറുപ്പ്
ചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (1987)
സംവിധാനം : ഭരതന്‍
-----------------------------------------------
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിര് കോരി
നിറുകയില്‍ അരുമയായ് കുടഞ്ഞതാരോ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം
ഒരു മുളം തണ്ടിലൂടൊഴുകി വന്നു
ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം
ഒരു മുളം തണ്ടിലൂടൊഴുകി വന്നു
ആയര്‍ പെണ്‍ കിടാവേ നിന്‍ പാല്‍ക്കുടം തുളുമ്പിയതായിരം തുമ്പപ്പൂവായ്‌ വിരിഞ്ഞു
ആയിരം തുമ്പപ്പൂവായ്‌ വിരിഞ്ഞു
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം
കിളിവാതില്‍ പഴുതിലൂടൊഴുകി വന്നു
ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം
കിളിവാതില്‍ പഴുതിലൂടൊഴുകി വന്നു
ആരാരും അറിയാത്തോരാത്മാവിന്‍ തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിര് കോരി
നിറുകയില്‍ അരുമയായ് കുടഞ്ഞതാരോ