Monday, June 21, 2010
Song 2: 'പാതിരാമഴയേതോ'
ആലാപനം :KJ യേശുദാസ്
സംഗീതം : ഔസേപ്പച്ചന്‍
ഗാന രചന : കൈതപ്രം
ചിത്രം : ഉള്ളടക്കം (1991)
സംവിധാനം : കമല്‍
--------------------------------
പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോലം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയേതോ ഹംസഗീതം പാടി
കൂരിരുള്‍ച്ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്
എന്‍റെ ലോകം നീ മറന്നോ
എന്‍റെ ലോകം നീ മറന്നോ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
പാതിരാമഴയേതോ ഹംസഗീതം പാടി
ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ
ഏകയായ് നീ പോയതെവിടെ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോളം ചന്ദ്രഹൃദയം തേങ്ങി
Subscribe to:
Post Comments (Atom)
മനോഹരമായ ഒരു ഗാനം തന്നെയാണ് ഇത്
ReplyDeleteഏകാന്തത വല്ലാതെ അലട്ടുമ്പോള്‍ കേള്‍ക്കുവാന്‍ ഏറെ ഇഷ്പ്പെടുന്ന ഒരു ഗാനം. കേട്ടുകഴിഞ്ഞാല്‍ ഒന്നുകൂടി കേള്‍ക്കുവാന്‍ തോന്നിപ്പിക്കുന്ന വശ്യത. നിങ്ങള്‍ക്കോ?
ReplyDeleteശ്രീ.. വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാടു നന്ദി.
ReplyDeleteതാങ്കള്‍ ഇത്തരം പാട്ടുകളുടെ ഒരു ആരാധകന്‍ ആണോ? വളരെ സന്തോഷം..
ആദ്യ പോസ്റ്റ് കണ്ടില്ലേ? മെല്ലെ മെല്ലെ എന്ന ഗാനം ഇഷ്ട്ടമാണോ?
ഈ പാതിരാ മഴയും, മുൻപ് പറഞ്ഞ മെല്ലെ മെല്ലെയും(മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം) പിന്നെ നീർമിഴിപീലിയിലുമൊക്കെ
ReplyDeleteനമ്മെ ഒരു ആൾക്കൂട്ടത്തിന്റെ നടുവിൽ നിന്നും ഏകാന്തമായ ഒരു കുന്നിൻ ചരുവിലേക്ക്, മനസ്സിന്റെ വഴുക്കുന്ന നേർത്ത ഇരുട്ടുവീണ കല്പടവുകളിലേക്ക് കൂട്ടിക്കൊണ്ടു പോകും സംശയമില്ല.
കേട്ടാല്‍ മതിവരാത്ത ഗാനം!
ReplyDeleteകൈതപ്രം മനോഹരമായി തന്നെ വരികള്‍ കുറിച്ചിരിക്കുന്നു..
((വായനക്കിടയിലെപ്പഴോ ചില പ്രയോഗങ്ങള്‍ പുത്തഞ്ചേരിയുടെ വിഷാദ സ്മരണയുണര്‍ത്തി...))
“കൂരിരുള്‍ച്ചിമിഴില്‍ ഞാനും മൗനവും മാത്രം
ReplyDeleteമിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്”
“ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം”
വാക്കുകള്‍ ഇല്ല ഈ വരികളെ വര്‍ണ്ണിക്കാന്‍.
ഇപ്പൊഴും ഈ പാട്ടു കേക്കുമ്പോള്‍ കുളിരു കോരും..ശരിക്കും.
ആശാനെ..നല്ല നല്ല പാട്ടുകള്‍ ഇനിയും പോസ്റ്റ് ചെയ്യൂ..
മലയാള സിനിമാ സംഗീതത്തിന് ഒരു മുതല്‍ക്കൂട്ടാവട്ടെ ഈ ബ്ലോഗ്.
"ഈ മനോഹര സംരംഭത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍"
ReplyDeleteകൂടുതല്‍ ഗാനങ്ങള്‍ പ്രതീക്ഷിക്കുന്നു..
---------------------------------------------
- പാതിരാമയക്കത്തില്‍ പാട്ടൊന്നു കേട്ടേന്‍..
- നീലാംബരപൂക്കള്‍ തോരണം ചാര്‍ത്തുന്ന..
- കല്പനാ നദിയുടെ തീരത്ത് ഞാന്‍..
- വിജന തീരമേ കണ്ടുവോ നീ..
- ഒറ്റക്കമ്പി നാദം, മാത്രം, മൂളും, വീണാ ഗാനം ഞാന്‍..
- ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
- ശ്യാമ മേഘമേ.. നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ..
- എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍..
- ആമ്പല്‍ പൂവേ.. അണിയം പൂവേ..
- ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ്..
- അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍..
- വാതില്‍ പഴുതിലൂടെന്മുന്നില്‍ കുങ്കുമം..
- ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു
- പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ..
- പുതു മഴയായ് പൊഴിയാം..
- ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍..
-jk
സുരേഷ്,
ReplyDeleteനന്ദി മാഷെ.. ഇപ്പോഴത്തെ എത്ര പാട്ടുകള്‍ക്ക് ഉണ്ട് ഈ ഒരു ക്ലാസ്സ് അല്ലെ.. നല്ല പാട്ടുകള്‍ക്കായി നമുക്ക് കാത്തിരിക്കാം..
നൌഷാദ്,
നന്ദി.. താങ്കളുടെ ഇഷ്ട്ട ഗാനങ്ങളും പങ്കു വെക്കുക..
പരമു,
ആശംസകള്‍ക്ക് ഒരുപാട് നന്ദി.. താങ്കളുടെ സാന്നിധ്യം എപ്പോഴം ഉണ്ടാവും എന്ന് കരുതുന്നു.
JK ,
എല്ലാം മനോഹര ഗീതങ്ങള്‍... നന്ദി..
ആശാനേ..ഈ പുതിയ സംരംഭത്തിന് എന്റെ ആശംസകള്‍. "പാതിരാ മഴയും" "മെല്ലെ മെല്ലെ" എന്നീ രണ്ടു
ReplyDeleteപാട്ടുകളും നന്നായിട്ടുണ്ട്.
ഞാന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കുറച്ച് ഗാനങ്ങള്‍ ഇവിടെ എഴുതട്ടെ.
1.പുടമുറി കല്യാണം ദേവി..എനിക്കിന്ന് മാംഗല്യം.
2.തങ്കതളിയില്‍ പൊങ്കലുമായ്....
3.കിളിചിലച്ചു..കിലുകിലേ കൈവള ചിരിച്ചു.
4.ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലില്‍..
5.മേലേമാനത്തെ നീലിപുലയിക്ക് ...
6.തേനും വയമ്പും...
“ഹംസഗീതം പാടി”
ReplyDeleteആഹാ...ഹംസക്കയും പാടുമോ...
വായാടി,
ReplyDeleteഈ ലിസ്റ്റിലെ എല്ലാം എനിക്ക് ഒരുപാടു ഇഷ്ട്ടമായ ഗാനങ്ങള്‍ ആണ്,. ഇതെല്ലാം ഇവിടെ പോസ്ടുവാന്‍ വിചാരിച്ചിരുന്നതാണ്.. ഓരോന്ന് ഓരോന്നായി ഇടയ്ക്കിടയ്ക്ക് ഇടുന്നതാണ്..
JK യുടെ കുറെ suggestions കണ്ടില്ലേ.. അതില്‍ ചില പാട്ടുകള്‍ ഞാന്‍ കേട്ടിട്ടില്ല.. കേട്ടപ്പോള്‍ കിടിലംസ്.. എല്ലാം ഇവിടെ ഇടുന്നതാണ്..
എല്ലാവരും അവരുടെ ഇഷ്ട്ട ഗാനങ്ങള്‍ പങ്കുവെക്കുക.. നമ്മള്‍ കേള്‍ക്കാത്ത ഗാനങ്ങള്‍ ആണെങ്കില്‍ അതൊരു വലിയ ഉപകാരം ആയിരിക്കും...
പരമു,
ReplyDeleteഹ ഹ .. താങ്കളുടെ തമാശ കമന്റുകള്‍ സംഗീതത്തിനൊപ്പം ചിരിക്കാനും വക നല്‍കുന്നു.. ഇനിയും ഇതുപോലത്തെ സംഭവങ്ങളുമായി എത്തുക. നന്ദി..
എന്റെയും പ്രിയ ഗാനങ്ങള്‍ തന്നെ ഇവ..
ReplyDeleteമറ്റുള്ളവര്‍ സജസ്റ്റ് ചെയ്തത് കഴിയട്ടെ... ഞാന്‍ എന്റെ ചോയ്സ് പറയാട്ടൊ
മൈലാഞ്ചി,
ReplyDeleteവന്നതിനു ഒരുപാട് നന്ദി..ഇഷ്ട ഗാനങ്ങള്‍ ഉടനെ തന്നെ പോസ്റ്റ് ചെയ്യുക..
ഈ പാതിരാ മഴയെ എനിക്കിഷ്ട്ടം ആണ് ..കാരണം അത് ഹംസ[ന്‍റെ കെട്ടിയോന് ] ഗീതം ആണ് പാടിയത് ..അത് കൊണ്ട് ....മനോഹരം ഈ പാട്ട് ...എവിടുന്നോ ദുഖം നീര്ചാല്ലിട്ടു ഒഴുകി വരുന്നു ....ഇനിയും ഇത്തരം ഗാനങ്ങള്‍ സമാഹരിക്കു ...ആത്മാവിനെ തൊടുന്ന ഗാനങ്ങള്‍ ....
ReplyDeleteആദില..
ReplyDeleteനന്ദി.. നല്ല നല്ല ഗാനങ്ങള്‍ ഇവിടെ നിര്‍ദേശിക്കുക.. നമുക്ക് എല്ലാവര്‍ക്കും അത് വലിയ സഹായം ആകും. നമ്മള്‍ കേള്‍ക്കാത്ത നല്ല നല്ല ഗാനങ്ങള്‍ കേള്‍ക്കാന്‍ അത് വഴി സാധിക്കും..