Thursday, June 17, 2010
Song 1: 'മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി'
ആലാപനം :KJ യേശുദാസ്
സംഗീതം : ജോണ്‍സണ്‍
ഗാന രചന : ONV കുറുപ്പ്
ചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (1987)
സംവിധാനം : ഭരതന്‍
-----------------------------------------------
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിര് കോരി
നിറുകയില്‍ അരുമയായ് കുടഞ്ഞതാരോ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം
ഒരു മുളം തണ്ടിലൂടൊഴുകി വന്നു
ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം
ഒരു മുളം തണ്ടിലൂടൊഴുകി വന്നു
ആയര്‍ പെണ്‍ കിടാവേ നിന്‍ പാല്‍ക്കുടം തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞു
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞു
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം
കിളിവാതില്‍ പഴുതിലൂടൊഴുകി വന്നു
ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം
കിളിവാതില്‍ പഴുതിലൂടൊഴുകി വന്നു
ആരാരും അറിയാത്തോരാത്മാവിന്‍ തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിര് കോരി
നിറുകയില്‍ അരുമയായ് കുടഞ്ഞതാരോ
Subscribe to:
Post Comments (Atom)
എപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു മനോഹര ഗാനം ആണിത്. ഈ ഗാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഓര്‍മ്മകളും അനുഭവങ്ങളും ഉണ്ടെങ്കില്‍ ദയവായി പങ്കു വക്കുക..
ReplyDeleteആശാനേ...((((ഠൊ))))
ReplyDeleteഇതു കൊള്ളാല്ലോ..തമാശയുടെ ലോകത്തു നിന്നും ആശാന്‍ സംഗീത ലോകത്തേക്ക് ...ആദ്യത്തെ പാട്ടു തന്നെ കലക്കി. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്. ഇപ്പൊ തന്നെ കുറെ തവണ കേട്ടു.
ഇതു പോലെയുള്ള നല്ല പാട്ടുകള്‍ പെട്ടെന്നു പെട്ടെന്നു പോന്നൊട്ടെ..
പിന്നെ ഒരു സംശയം...ഈ “ആയര്‍ പെണ്‍ കിടാവ്“ എന്നു പറഞ്ഞാല്‍ എന്താ?
ആശാനേ..ആ word verification നമുക്കു വേണോ...? അതങ്ങു മാറ്റിയേക്കൂ...
ReplyDeleteപരമു,
ReplyDeleteഒരുപാടു നന്ദി. എല്ലാ പാട്ടുകളും കേട്ട് അഭിപ്രായങ്ങള്‍ എഴുതുക..
ആയര്‍ പെണ്‍ കിടാവ് എന്ന് കവി തെറ്റി എഴുതിയതാണെന്ന് തോന്നുന്നു.. :) :) നായര്‍ പെണ്‍ കിടാവ് എന്നായിരിക്കും ഉദ്ദേശിച്ചത്.. ഹി ഹി..
word verification മാറ്റിയിട്ടുണ്ട്..
A true classic! Thanks for sharing.
ReplyDeleterequest for few more..
ReplyDelete- സാമജ സന്ചാരിണീ
- ശ്രീ ലതികകള്‍ തളിരണിഞ്ഞുലയവേ..
- സ്നേഹ ഗായികേ നിന്‍ സ്വപ്ന വേദിയില്‍..
- ദേവ ദുന്ദുഭി സാന്ദ്രലയം..
- ആയിരം മൌനങ്ങള്‍ക്കുള്ളില്‍ നിന്നുണരും..
- ഇന്നെനിക്ക് പൊട്ടുകുത്താന്‍ സന്ധ്യകള്‍ ചാലിച്ച..
- പൊന്‍ പുലരൊളി പൂവിതറിയ കാളിന്ദിയാടുന്ന..
- പാടുവാനായ് വന്നു നിന്‍.. പടിവാതില്‍ക്കല്‍..
- അല്ലിയിളം പൂവോ ഇല്ലിമുളം തേനോ..
- മനസ്സിന്‍ മണിച്ച്ചിമിഴില്‍.. പനിനീര്‍ തുള്ളി പോല്‍..
-jk
വഷളന്‍,
ReplyDeleteവന്നതിനു വളരെ നന്ദി.. ഇനിയും വന്നു അഭിപ്രായങ്ങള്‍ പറയുക.
ജക്,
എല്ലാം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഗാനങ്ങള്‍ തന്നെ. ഒന്ന് രണ്ടെണ്ണം കേട്ടിട്ടില്ലായിരുന്നു.. ഇപ്പോള്‍ കേട്ടു.. കിടിലം സോങ്ങ്സ്.. നന്ദി.. ഇവയെല്ലാം ഉടനെ തന്നെ ഇടുന്നതായിരിക്കും..
ഹാ..ഹാ..എന്തു നല്ല ഗാനം! എത്ര കേട്ടാലും മതിയാകാത്ത ഗാനങ്ങള്‍.
ReplyDelete"വനശ്രീ മുഖം നോക്കി...." എന്ന ഗാനം എനിക്കിഷ്ടമാണ്.
വായാടി,
ReplyDeleteവന്നതിനു ഒരുപാടു നന്ദി.. നല്ല നല്ല ഗാനങ്ങള്‍ കൊണ്ട് നമുക്കെല്ലാവര്‍ക്കും ഈ ബ്ലോഗ് നിറയ്ക്കാം..
വനശ്രീ എന്നാ ഗാനം എനിക്കും ഇഷ്ട്ടമാണ്.. ഇപ്പൊ ഒന്ന് കൂടി കേട്ടു..രംഗം എന്ന സിനിമയില്‍ രമേശന്‍ നായരുടെ വരികള്‍ക്ക് KV മഹാദേവന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.. കൃഷ്ണ ചന്ദ്രന്‍, ചിത്ര എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്നു... ഇനിയും നല്ല ഗാനങ്ങള്‍ suggest ചെയ്യുക..
ആശാനെ ഇങ്ങിനെ ഒരു പരിപാടി ഇവിടുണ്ടായിരുന്നല്ലേ.
ReplyDeleteപഴയ ഗാനങ്ങള്‍ എനിക്കും ഇഷ്ടമാണ് ട്ടോ.
ഇവിടെ വരാം ഇനിയും കേള്‍കാന്‍.
നല്ല ഒരുപാട് ഗാനങ്ങള്‍ ചേര്‍ത്ത് ഇതിനെ ഉശാരാക്കൂ.
പഴയ അനശ്വര ഗാനങ്ങള്‍ ആയിക്കോട്ടെ. പുതിയ അടിപൊളി ഒന്നും വേണ്ട ട്ടോ.
മനസ്സില്‍ തങ്ങി നില്‍ക്കുന്ന ആ സുന്ദര ഗാനങ്ങള്‍ക്കായി ഇനിയും വരാം ഇവിടെ.
..ആശാനെ പുതിയ സെറ്റപ്പ് എന്ന് തുടങ്ങി?അറിഞ്ഞില്ല കേട്ടോ....കുറെനാള്‍ ഒന്നിനും സമയം കിട്ടിയില്ല.....ഇത് കൊള്ളാം...ഇനി മൃദുലനും ഉണ്ട്....സംഗീതലോകത്തെ മാന്ത്രികന്‍ ആയിരുന്നല്ലോ "ഞാന്‍"....അങ്ങും മോശമല്ല എന്നറിയാം.. ആ "വാതില്‍ പഴുതിലൂടെന്മുന്നില്‍" ...എന്ന ഗാനം ഒന്ന് മെഴുകിയാട്ടെ...........
ReplyDelete