Wednesday, June 23, 2010

Song 3: 'ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ'





ആലാപനം :KJ യേശുദാസ്
സംഗീതം : MS ബാബുരാജ്‌
ഗാന രചന : P ഭാസ്കരന്‍
ചിത്രം :അന്വേഷിച്ചു കണ്ടെത്തിയില്ല (1967)
സംവിധാനം : P ഭാസ്കരന്‍
-----------------------------------

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാതള പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്‍റെ അരികില്‍ വന്നു
ഓമനേ നീയെന്‍റെ അരികില്‍ വന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

പൌര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ
പൌര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ
തങ്ക കിനാവിങ്കല്‍ ഏതോ സ്മരണ തന്‍
തങ്ക കിനാവിങ്കല്‍ ഏതോ സ്മരണ തന്‍
തംബുരു ശ്രുതി മീട്ടി നീ വന്നു
തംബുരു ശ്രുതി മീട്ടി നീ വന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

വാനത്തിന്‍ ഇരുളില്‍ വഴി തെറ്റി വന്നു ചേര്‍ന്ന
വാസന്ത ചന്ദ്രലേഖ എന്ന പോലെ
വാനത്തിന്‍ ഇരുളില്‍ വഴി തെറ്റി വന്നു ചേര്‍ന്ന
വാസന്ത ചന്ദ്രലേഖ എന്ന പോലെ
മൂടു പടമണിഞ്ഞ   മൂക സങ്കല്‍പം പോലെ
മൂടു പടമണിഞ്ഞ മൂക സങ്കല്‍പം പോലെ
മാടി വിളിക്കാതെ നീ വന്നു
മാടി വിളിക്കാതെ നീ വന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്‍റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു



6 comments:

  1. ഈ ഗാനം ഇഷ്ടപ്പെടാത്ത ഏതെങ്കിലും മലയാളികള്‍ ഉണ്ടോ എന്ന് സംശയം ആണ്. ഈ ഒരൊറ്റ ഗാനം മതി ബാബു രാജിന്‍റെ ആരാധകന്‍ ആകുവാന്‍.
    നിങ്ങള്‍ക്ക് ഈ ഗാനം എത്രത്തോളം ഇഷ്ടമാണ്?

    ReplyDelete
  2. ആശാന്‍ "ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി"
    ഞാന്‍ ഇന്നലെ മയങ്ങുമ്പോള്‍ രണ്ടു മണി...

    ReplyDelete
  3. പാട്ട് കേട്ട്‌ ഞാനങ്ങിനെ മയങ്ങിപ്പോയി....
    കണ്ണ് തുറന്നുനോക്കിയപ്പോള്‍ ടീച്ചര്‍ (Pottichiri Paramu) പൊട്ടിച്ചിരിച്ചുകൊണ്ട് മുന്നില്‍ വന്ന് നില്‍ക്കുന്നു. ടീച്ചറുടെ കമന്റ് കലക്കി. ചിരിപ്പിച്ചു.

    ReplyDelete
  4. "എന്റെ മണ്‍‌വീണയില്‍ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു...
    പാടാന്‍ മറന്നൊരു പാട്ടിന്റെ നൊമ്പരം പാറി പറന്നു വന്നു...."
    ഈ പാട്ടൊന്ന് കേള്‍ക്കണമെന്നുണ്ട്.

    ഇംഗ്ലീഷ് ക്ലാസ്സില്‌ വന്നിട്ട് കുറേ നാളായല്ലോ? ക്ലാസ്സില്‍ വന്നിലേലും ക്ലാസ്സ് ലീഡര്‍‌ മല്‍‌സരത്തില്‍ എനിക്ക് വോട്ട് ചെയ്യാന്‍ മറക്കരുത്.

    ReplyDelete
  5. വായാടി,
    ആ ഗാനം ഞാന്‍ കേട്ടിട്ടില്ലായിരുന്നു... കിടിലം.. ഞാന്‍ കുറെ തവണ കേട്ടു.. വളരെ നന്ദി..ഈ ഗാനം ഇവിടെ ഇടുന്നതാണ്..
    പിന്നെ, വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.. ആശാന്റെ പേര് ഇല്ലാത്തതു കൊണ്ട് പരമു മാഷിനോട് ആശാന്‍ പരാതിപ്പെടുന്നുണ്ട്.

    ReplyDelete
  6. പരമു,

    സമ്മതിച്ചു തന്നിരിക്കുന്നു താങ്കളുടെ നര്‍മ്മ ബോധം.. :) :)

    ആദ്യം കത്തിയില്ലെങ്കിലും കത്തിക്കഴിഞ്ഞപ്പോ കുറെ ചിരിച്ചു.. ഇനിയും വരിക. ചിരിയുടെ പടക്കങ്ങള്‍ പൊട്ടിക്കുക..

    ReplyDelete